തൃത്താല മുൻ എംഎൽഎയും കോൺഗ്രസ് നേതാവുമായ വി.ടി ബൽറാമിനെതിരെ വിമർശനവുമായി സംവിധായകൻ അനുരാജ് മനോഹർ. തൃത്താലയിലെ ജനങ്ങളെ അവരുടെ ജനാധിപത്യ ബോധത്തെ വീണ്ടും വീണ്ടും പ്രശംസിക്കുന്നു, എന്നാണ് അനുരാജ് മനോഹർ കുറിച്ചത്. കഴിഞ്ഞ ദിവസം വി.ടി ബൽറാം പങ്കുവച്ച പോസ്റ്റ് പങ്കുവച്ചുകൊണ്ടാണ് അദ്ദേഹത്തിന്റെ വിമർശനം. ‘ആർക്ക് വേണം എം.എം മണി ഫാൻസിന്റെയൊക്കെ പൂപ്പല്‍ പിടിച്ച സർട്ടിഫിക്കറ്റുകൾ’ എന്നായിരുന്നു വി.ടി ബൽറാം പങ്കുവച്ച പോസ്റ്റ്. ഇടുക്കിയിലെ എഞ്ചിനീയറിങ് കോളേജിൽ എസ്.എഫ്.ഐ വിദ്യാർത്ഥി കൊല്ലപ്പെട്ട സംഭവവുമായി ബത്തപ്പെട്ടാണ് വി.ടി ബൽറാമിന്റെ പോസ്റ്റ്.
ബൽറാമിന്റെ ഈ പോസ്റ്റ് പങ്കുവച്ചാണ് അനുരാജിന്റെ വിമർശനം. ‘ഇടനെഞ്ചിൽ ഒറ്റകുത്തിന് ഒരു വിദ്യാർത്ഥിയെ കൊലപ്പെടുത്തിയ സംഘടനയിലെ നേതാവ് ചാനലിൽ വന്നിരുന്ന് കൊലപാകത്തെ അപലപിച്ചില്ലെന്ന് മാത്രമല്ല ആ നീച കൃത്യത്തെ തഴുകി തലോടി ചൂട്ട് പിടിച്ച് നടത്തിയ ചാനൽ ചർച്ച നാമെല്ലാം കണ്ടതാണ്… അതിനിപ്പോ ഫേസ്ബുക്ക് പ്രധാനമന്ത്രിയുടെ മൊനാശ.. തൃത്താലയിലെ ജനങ്ങളെ അവരുടെ ജനാധിപത്യ ബോധത്തെ വീണ്ടും വീണ്ടും പ്രശംസിക്കുന്നു… പ്രാന്തൻ നായിക്കെന്ത് കുമാരൻ മാഷ്.. – അനുരാജ് മനോഹർ കുറിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക