സിൽവർ ലൈൻ പദ്ധതിയിൽ വീണ്ടും മുഖ്യമന്ത്രി. പദ്ധതിയ്ക്കായി ഭൂമി ഏറ്റെടുക്കുന്നതിന് കേന്ദ്രത്തിന്റെ അനുമതിയുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ജനങ്ങളുടെ പുനരധിവാസത്തിന് ഉൾപ്പെടെ ആവശ്യമായി വരുന്ന 1383 ഹെക്ടർ ഭൂമി ഏറ്റെടുക്കലുമായി മുന്നോട്ടു പോകുവാൻ കേന്ദ്രത്തിന്റെ അനുമതി ലഭിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. സാമ്പത്തിക സഹായം നല്കാന് അന്താരാഷ്ട്ര സ്ഥാപനമായ ജൈക്ക അടക്കം മുന്നോട്ട് വന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അക്ഷയ് കുമാറും ഇമ്രാൻ ഹാഷ്മിയും, ഡ്രൈവിംഗ് ലൈസൻസ് ഹിന്ദി റീമേക്ക് ‘സെൽഫീ’ എത്തുന്നു
പദ്ധതിയ്ക്ക് റെയിൽവേയും അംഗീകാരം നൽകിയിട്ടുണ്ട്. മാത്രമല്ല, വിദേശ വായ്പകള്‍ക്കായി നീതി ആയോഗും കേന്ദ്ര ധന റെയില്‍വെ മന്ത്രാലയങ്ങളും അംഗീകാരം തന്നിട്ടുണ്ട്. റെയില്‍വെ ലൈന്‍ കടന്ന് പോകുന്ന മണ്ഡലങ്ങളിലെ ജനപ്രതിനിധികളോട് പദ്ധതി വിശദീകരിച്ചിട്ടുണ്ട്. അതേസമയം, ഇതെല്ലാം സംബന്ധിച്ച് മുഖ്യമന്ത്രി ലേഖനങ്ങൾ എഴുതിയാൽ പോരെന്നും നൽകിയ കേന്ദ്രാനുമതി എത്തരത്തിലുള്ളതാണെന്ന് കൃത്യമായി വിശദീകരിക്കണമെന്നും സംസ്ഥാന പ്രതിപക്ഷ നേതാവ് വി ഡി സതീശന് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക