പൃഥ്വിരാജ്, സുരാജ് വെഞ്ഞാറമൂട് എന്നിവർ ഒരുമിച്ചെത്തിയ ചിത്രമാണ് ഡ്രൈവിംഗ് ലൈസൻസ്. ജീൻ പോൾ ലാലിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ചിത്രം 2019 ലാണ് പുറത്തിറങ്ങിയത്. ചിത്രത്തിൽ പ്രിത്വിരാജിന്റെ സിനിമാ നടൻ ഹരീന്ദ്രനെയും പോലീസ് ഓഫീസർ കുരുവിളയെയും ഇരുകയ്യും നീട്ടിയാണ് പ്രേക്ഷകർ സ്വീകരിച്ചത്. സുപ്രിയ മേനോനും ലിസ്റ്റിൻ സ്റ്റീഫനുമായിരുന്നു ചിത്രത്തിന്റെ നിർമ്മാതാക്കൾ. ഒരു സിനിമാ നടന്റെ വ്യക്തി ജീവിതത്തിലേയ്ക്ക് കടന്നു ചെല്ലുകയായിരുന്നു ചിത്രം. വലിയ വിജയമാണ് ചിത്രം സ്വന്തമാക്കിയത്.
ഇപ്പോഴിതാ ചിത്രത്തിന്റെ ഹിന്ദി റീമേക്ക് ഒരുങ്ങുകയാണ്. പ്രിത്വിരാജ് പ്രൊഡക്ഷൻസ് നിർമ്മിക്കുന്ന ആദ്യ ബോളിവുഡ് ചിത്രം കൂടിയാണിത്. സെൽഫി എന്ന് പേരിട്ടിരിക്കുന്ന ചിത്രം രാജ് മേത്തയാണ് സംവിധാനം ചെയ്യുന്നത്. ലിസ്റ്റിൻ സ്റ്റീഫനും കരൺ ജോഹറിന്റെ ധർമ്മ പ്രൊഡക്ഷൻസും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിൽ അക്ഷയ്കുമാറും ഇമ്രാൻ ഹാഷ്മിയും ആണ് പ്രധാന വേഷത്തിലെത്തുന്നത്. സിനിമയുടെ അനൗൺസ്മെന്റ് വീഡിയോ അണിയറ പ്രവർത്തകർ പുറത്തുവിട്ടിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക