രാജ്യത്താകെ ആശങ്ക വിതച്ച് കോവിഡ്. തുടർച്ചയായ രണ്ടാം ദിവസവും കോവിഡ് രോഗികളുടെ പ്രതിദിന എണ്ണം രണ്ടര ലക്ഷം കടന്നു. കഴിഞ്ഞ ദിവസം മഹാരാഷ്ട്രയിൽ രോഗികളുടെ എണ്ണത്തിൽ കുറവുണ്ടായിരുന്നെങ്കിലും ഇപ്പോൾ ഏറ്റവും കൂടുതൽ രോഗികൾ മഹാരാഷ്ട്രയിലാണുള്ളത്. കർണാടക, തമിഴ്നാട്, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിലെല്ലാം രോഗികളുടെ എണ്ണം വർധിക്കുകയാണ്. ചെന്നൈയിലെ പ്രതിദിന രോഗികളുടെ എണ്ണം പതിനായിരത്തിലേക്ക് അടുത്തിട്ടുണ്ട്.
ബിജെപിയിൽ നിന്നുള്ള കൊഴിഞ്ഞു പോക്ക്, ഇടപെടലുമായി കേന്ദ്രം.. എംഎൽഎമാരുമായി ചർച്ച..!
ചെറുതും വലുതുമായ നിരവധി ജല്ലിക്കട്ടുകള്‍ നടക്കുന്ന മാട്ടുപ്പൊങ്കല്‍ കൂടിയാണിന്ന്. ആയതിനാൽ തന്നെ ആൾക്കൂട്ടം നിയന്ത്രിക്കുവാനുള്ള ശ്രമത്തിലാണ് ജില്ലാ ഭരണകൂടം. തമിഴ്നാട്ടിൽ നാളെ സമ്പൂർണ ലോക്ക്ഡൗണും പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം, ഡൽഹിയിൽ ഇന്നും നാളെയും വാരാന്ത്യ കര്‍ഫ്യൂ നിയന്ത്രണങ്ങള്‍ നടപ്പിലാക്കുവാൻ തീരുമാനിച്ചിട്ടുണ്ട്. കോവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കുവാനും പ്രധാനമന്ത്രി ആഹ്വാനംചെയ്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക