ഐഎസ്എല്ലില്‍ ഇന്ന് മികച്ച പോരാട്ടം. എടികെ മോഹന്‍ ബഗാന് ഇന്ന് ബെംഗളൂരു എഫ്സിയെ നേരിടാനിറങ്ങും. വൈകീട്ട് 7.30 ന് ഗോവയിൽ വച്ചാണ് മത്സരം ആരംഭിക്കുക. ഒന്‍പത് കളിയില്‍ 15 പോയിന്റുള്ള എടികെ ബഗാന് അഞ്ചും 11 കളിയില്‍ 13 പോയിന്റുള്ള ബെംഗളൂരു ഏഴാം സ്ഥാനത്തുമാണ് നിലയിലുള്ളത്.
എട്ട് മത്സരങ്ങളിലാണ് ഇരു ടീമുകളും ആകെ ഏറ്റുമുട്ടിയിരിക്കുന്നത്. ബെംഗളൂരു എഫ്സി അഞ്ചിലും എടികെ ബഗാന് രണ്ട് മത്സരങ്ങളിലും വിജയിച്ചു. ഒരു മത്സരം സമനിലയിൽ അവസാനിച്ചിട്ടുമുണ്ട്. അതേസമയം, കഴിഞ്ഞ ദിവസങ്ങളിൽ ഇരു ടീമിനും പരിശീലനം നടത്തുവാൻ സാധിച്ചിരുന്നില്ല. കോവിഡ് ബാധിതർ ഉള്ളതിനാലാണ് പരിശീലനം നടത്തുവാൻ സാധിക്കാതെ പോയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക