ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് നേരെ പരിഹാസവുമായി സമാജ്വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ്. തെരഞ്ഞെടുപ്പിലേക്കുള്ള സ്ഥാനാർത്ഥികളുടെ പട്ടിക ബിജെപി പുറത്തുവിട്ടതിനു പിന്നാലെയാണ് പരിഹാസവുമായി അഖിലേഷ് രംഗത്തെത്തിയത്. ബിജെപി സ്ഥാനാർഥി പട്ടിക പുറത്തുവിട്ടപ്പോൾ യോഗി ആദിത്യനാഥ് ഖൊരക്പൂരില്‍ നിന്ന് മത്സരിക്കുമെന്നാണ് പ്രഖ്യാപിച്ചത്. ഇതിനു നേരെയാണ് അഖിലേഷ് യാദവിന്റെ പരിഹാസം.
രാജ്യം കരസേന ദിനം ആഘോഷിച്ചു: സൈന്യത്തിന്റെ പുതിയ ഫിൽഡ് യൂണിഫോം പുറത്തിറക്കി
‘യോഗി അയോദ്ധ്യയില്‍ നിന്ന് മത്സരിക്കുമെന്നാണ് ബിജെപി ആദ്യം പറഞ്ഞത്. പിന്നീട് അത് മാറ്റി മധുരയും പ്രയാഗ്രാജുമൊക്കെയാകുന്നത് കണ്ടു. ഇപ്പോഴിതാ യോഗി മത്സരിയ്ക്കുന്നത് ഖൊരക്പൂരില്‍ നിന്നായിരിക്കുമെന്ന് പറയുന്നു… ആ തീരുമാനം എന്തായാലും ഇഷ്ടമായി, യോഗി മത്സരിയ്ക്കേണ്ടത് അവിടെ നിന്ന് തന്നെയാണെന്നും മറ്റൊരിടത്തേയ്ക്കും പോകേണ്ടതില്ലെ’ന്നും അദ്ദേഹം പറഞ്ഞു. ഇത്തവണ ഉത്തർപ്രദേശിൽ വലിയ വെല്ലുവിളിയാണ് ഉയരുന്നത്. ബിജെപിയിൽ നിന്ന് ഉന്നത നേതാക്കൾ ഉൾപ്പെടെ രാജിവയ്ക്കുകയും തുടർന്ന് സമാജ്വാദി പാർട്ടിയിൽ ചേരുകയുമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക