ഡൽഹിയിൽ എല്ലാ ഓഫീസുകളിലും ബി ആര് അംബേദ്കറിന്റെയും ഭഗത് സിംഗിന്റെയും ചിത്രങ്ങള്‍ സ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. ഡല്‍ഹി സര്‍ക്കാറിന് കീഴിലുള്ള എല്ലാ ഓഫീസുകളിലുമാണ് ബി ആര് അംബേദ്കറിന്റെയും ഭഗത് സിംഗിന്റെയും ചിത്രങ്ങള്‍ സ്ഥാപിക്കുക. ഇവിടുത്തെ മുൻ മുഖ്യമന്ത്രിമാർ ഉൾപ്പെടെയുള്ളവരുടെ ചിത്രങ്ങൾ ഒഴിവാക്കുവാനും നിർദേശം നൽകിയിട്ടുണ്ട്.
മുഖത്തെ ചുളിവുകളും പാടുകളും അകറ്റാൻ അഞ്ച് ഫേസ് പാക്കുകള്‍
എല്ലാ കുട്ടിക്കും ഗുണമേന്മയുള്ള വിദ്യാഭ്യാസമെന്ന ബി ആര് അംബേദ്കറിന്റെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കപ്പെടണം. അതിനായുള്ള പ്രവർത്തനങ്ങൾ ദൽഹി സർക്കാർ നടത്തും. വിദ്യാഭ്യാസ മേഖലയില്‍ വലിയ മാറ്റം കൊണ്ടുവരാൻ സർക്കാരിന് കഴിഞ്ഞിട്ടുണ്ട്. അംബേദ്കറും ഭഗത് സിംഗുമാണ് തന്നെ ഏറെ സ്വാധീനിച്ച രണ്ട് വ്യക്തിത്വങ്ങളെന്ന് അദ്ദേഹം വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക