മുല്ലപ്പെരിയാർ അണക്കെട്ടുമായി ബന്ധപ്പെട്ട് പരിശോധന വേണമെന്ന് നിർദേശം. കേന്ദ്ര ജല കമ്മീഷനാണ് മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സുരക്ഷ സംബന്ധിച്ച് പുതിയ പരിശോധന വേണമെന്ന് ആവശ്യപ്പെട്ടത്. സുപ്രീംകോടതിയില്‍ ഫെബ്രുവരി രണ്ടാം വാരം അണകെട്ടുമായി ബന്ധപ്പെട്ട ഹര്‍ജികളില്‍ അന്തിമ വാദം കേള്‍ക്കല്‍ ആരംഭിക്കാനിരിക്കെയാണ് നിലവിലെ സ്ഥിതി കേന്ദ്ര ജല കമ്മീഷന് റിപ്പോർട്ട് ഫയൽ ചെയ്തത്.
കേരള ഹൈക്കോടതിയില്‍ വീണ്ടും രാത്രി സിറ്റിംഗ്, വയനാട് സ്വദേശിയുടെ ഹർജി പരിഗണിച്ചു
അണകെട്ട് സന്ദര്‍ശിച്ചുകൊണ്ട് മേല്‍നോട്ട സമിതി നടത്തിയ പരിശോധനകളില്‍ സുരക്ഷ തൃപ്തികരമാണെന്ന് കണ്ടത്തിയതായും കമ്മീഷന് സുപ്രീംകോടതിയില്‍ ഫയല്‍ ചെയ്ത റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്. സുപ്രീംകോടതി നിയോഗിച്ച മേല്‍നോട്ട സമിതി അണകെട്ട് സന്ദര്‍ശിക്കുമ്പോള്‍ നടത്തിയ പരിശോധനകള്‍ മാത്രമാണ് നടന്നിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക