വീണ്ടും രാത്രി സിറ്റിംഗ് നടത്തി കേരളം ഹൈക്കോടതി. വയനാട് സ്വദേശി ദേവസ്യയാണ് കോടതിയിൽ ഹർജി നൽകിയിരുന്നത്. ഇദ്ദേഹത്തിന്റെ ഹർജിയാണ് പരിഗണിച്ചത്. മലയാളി ഡോക്ടര്‍ക്ക് ഭുവനേശ്വര്‍ എയിംസില്‍ എംഡിക്ക് അഡ്മിഷന് നിഷേധിച്ചതിനെതിരെ സമര്‍പ്പിച്ച ഹര്‍ജിയാണ് ഹൈക്കോടതിയുടെ പരിഗണനയിൽ വന്നത്.
കേസ് ഇന്ന് 11 മണിക്ക് വീണ്ടും പരിഗണിക്കും. അവശ്യ രേഖകള്‍ ഹാജരാക്കാന്‍ വിദ്യാര്‍ത്ഥിക്ക് സമയം നീട്ടി നല്‍കണമെന്ന് കോടതി ഇടക്കാല ഉത്തരവിട്ടിട്ടുണ്ട്. ഇന്ന് വൈകീട്ട് അഞ്ച് മണി വരെ വിദ്യാര്‍ത്ഥിക്ക് സമയം നീട്ടി നല്‍കണമെന്നാണ് നിര്‍ദേശം. മതിയായ സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ശരത് ദേവസ്യക്ക് അഡ്മിഷന് നിഷേധിച്ചിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക