വളർത്തു പൂച്ചയെ കൊലപ്പെടുത്തി എന്ന പരാതിയിൽ അയൽവാസിയെ പോലീസ് അറസ്റ്റ് ചെയ്തു. കേസിൽ സിജോ ജോസഫ് (30) നെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. അയല്‍വാസിയായ യുവതി നല്കിയ പരാതിയെ തുടര്‍ന്നാണ് അറസ്റ്റ്. എറണാകുളം ഐരാപുരം മഴുവന്നൂര്‍ ചവറ്റുകുഴിയില്‍ വീട്ടില്‍ സിജോ ജോസഫിനെതിരെയാണ് അയൽവാസി പറത്തി നൽകിയത്.
പൂച്ചക്കുട്ടിയെ കൊല്ലുന്ന വീഡിയോ കേരള പോലീസിന്റെ സോഷ്യല്‍ മീഡിയ പേജില്‍ യുവതി പങ്കുവച്ചിരുന്നു. ടെറസിലേക്ക് പൂച്ച കുഞ്ഞുങ്ങളെയും കൊണ്ട് പോകാറുണ്ട്. ഈ കുഞ്ഞുങ്ങളെ പിന്നീട് കാണാറില്ലെന്ന് യുവതി പറഞ്ഞു. മൂന്നാമത്തെ പൂച്ചക്കുഞ്ഞിനെ സിജോ തല്ലിക്കൊല്ലുന്ന ദൃശ്യങ്ങള്‍ യുവതിയുടെ സഹോദരി മൊബൈലില്‍ പകര്‍ത്തുകയായിരുന്നു.
കുടുംബശ്രീ സിഡിഎസുകൾക്ക് മൈക്രോ ക്രെഡിറ്റ് വായ്പ
ഇതാണ് സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തത്. വീഡിയോ കണ്ട ജില്ലാ പോലീസ് മേധാവി സംഭവം അന്വേഷിക്കുകയും അയൽവാസിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. ഇരുകൂട്ടരും തമ്മിൽ നിലനിന്നിരുന്ന വഴി തർക്കമാണ് പൂച്ചക്കുഞ്ഞിനെ കൊല്ലുന്നതിലേയ്ക്ക് സിജോയെ നയിച്ചതെന്നാണ് കണ്ടെത്തൽ.
പ്രതികരിക്കാൻ ഇവിടെ എഴുതുക