സംസ്ഥാനത്ത് കോവിഡ് വ്യാപനം കുറയുന്നതായി ആരോഗ്യമന്ത്രി. വ്യാപനം കുറയുന്നുണ്ടെന്നും വരുന്ന മൂന്നാഴ്ചയ്ക്കകം കോവിഡ് രോഗികളുടെ എണ്ണത്തിൽ വലിയ കുറവുണ്ടാകുമെന്നും ആരോഗ്യമന്ത്രി പറഞ്ഞു. കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്ത് രണ്ടുവർഷം പൂർത്തിയാകുന്ന പശ്ചാത്തലത്തിലാണ് മന്ത്രിയുടെ വാക്കുകൾ. സംസ്ഥാനത്ത് കോവിഡ് സിക്കേസുകളുടെ എണ്ണത്തിൽ നേരിയ കുറവ് വന്നത് പ്രതീക്ഷയുണ്ടാക്കുന്നതാണ്.
കോവിഡ് മൂന്നാം തരംഗം സംസ്ഥാനത്ത് ശക്തമായത് വലിയ പ്രതിസന്ധികൾ ഉണ്ടാക്കിയിരുന്നു. മൂന്നാം തരംഗത്തിൽ ഒമിക്രോൺ ആണ് ശക്തമായത്. ലക്ഷണങ്ങൾ പ്രകടിപ്പിച്ചവരിൽ മിക്കവർക്കും ഒമിക്രോൺ ആണ് സ്ഥിരീകരിച്ചത്. എന്നാൽ നിലവിൽ വ്യാപനത്തോത് വലിയ രീതിയിൽ കുറഞ്ഞിട്ടുണ്ട്. ജനുവരി ഒന്നിനെ അടിസ്ഥാനമാക്കി അടുത്ത മൂന്നാഴ്ചക്കകം കോവിഡ് കേസുകള്‍ ഗണ്യമായി കുറയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് മന്ത്രി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക