ആഭ്യന്തര പരാതി പരിഹാര സെല്‍ സിനിമാ മേഖലയിലും രൂപീകരിക്കണമെന്ന് സംസ്ഥാന വനിതാ കമ്മീഷന് ആവശ്യപ്പെട്ടു. സെല്‍ രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ടുക്കൊണ്ട് വനിതാ കമ്മീഷന് സാംസ്കാരിക വകുപ്പ് സെക്രട്ടറിക്ക് കത്ത് നൽകിയിട്ടുണ്ട്.
നിലവിൽ ആഭ്യന്തര പരാതി പരിഹാര സെല്‍ പ്രവര്‍ത്തനക്ഷമമല്ലെന്ന് സിനിമയില്‍ പ്രവര്‍ത്തിക്കുന്ന വനിതകളുടെ കൂട്ടായ്മയായ ഡബ്ല്യുസിസി വനിതാ കമ്മീഷനെ നേരിട്ട് കണ്ടു തന്നെ ബോധ്യപ്പെടുത്തിയിരുന്നു. സിനിമാ മേഖലയിലെ സ്ത്രീസുരക്ഷയ്ക്കായി സമഗ്ര നിയമനിര്‍മ്മാണം ആവശ്യമാണെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ അഭിപ്രായപ്പെട്ടു.
ഇതിന്റെ കൂടി അടിസ്ഥാനത്തിലാണ് നടപടി. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടാത്തതിലും ഡബ്ല്യുസിസി അംഗങ്ങള്‍ പരസ്യമായി തന്നെ അതൃപ്തി പ്രകടിപ്പിച്ചിട്ടുണ്ട്. ആഭ്യന്തര പരാതി പരിഹാര സെല്‍ രൂപീകരിക്കുന്നതിന് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടേണ്ടതില്ല എന്ന് ഇവര്‍ ചൂണ്ടിക്കാട്ടുകയും ചെയ്തിരുന്നു. ഇത്തരം സെല്ലുകള്‍ രൂപീകരിക്കാന്‍ സുപ്രിംകോടതി നാളുകള്‍ക്ക് മുന്‍പ് തന്നെ നിര്‍ദേശിച്ചതാണെന്നും ഇവര്‍ വ്യക്തമാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക