ഫോണുകൾ ലഭിച്ചാലും പ്രധാനപ്പെട്ട തെളിവുകള്‍ക്ക് മുകളില്‍ മറ്റേതെങ്കിലും ഡാറ്റ സൂപ്പര്‍ ഇംപോസ് ചെയ്താല്‍ കണ്ടെത്താന്‍ ബുദ്ധിമുട്ടാണെന്ന് സൈബർ വിദഗ്ധർ പറയുന്നു. നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപ് ഉൾപ്പെടെയുള്ള പ്രതികളുടെ ഫോണുകളിലെ വിവരങ്ങൾ കണ്ടെത്തുന്നതിലാണ് സൈബർ വിദഗ്ധരുടെ മറുപടി. കേസിൽ തെളിവാകുന്നത് ഏത് ഡാറ്റയാണെന്ന് കൃത്യമായി കണ്ടെത്തി അതിനു മുകളിൽ മറ്റേതെങ്കിലും ഡാറ്റ ഇംപോസ് ചെയ്താല്‍ പഴയ ഡാറ്റ തിരിച്ചെടുക്കുവാൻ സാധിക്കില്ല. എന്നാൽ, അവിടെ എന്തെങ്കിലും കൃത്രിമം നടന്നിട്ടുണ്ടെങ്കില്‍ അത് കണ്ടെത്താന്‍ സാധിക്കും.
സാധാരണ രീതിയിൽ ഏത് ഫോണാണെങ്കിലും നാലോ അഞ്ചോ വര്‍ഷം മുമ്പുള്ള ഡാറ്റകള്‍ തിരിച്ചെടുക്കാന്‍ സാധിക്കാറുണ്ട്. അതേസമയം, ഒരു സൈബര്‍ വിദഗ്ധന്റെ സഹായമുണ്ടെങ്കിൽ പഴയ ഡാറ്റയെ മായ്ച്ച് കളയുന്ന രീതിയില്‍ പുതിയ ഡാറ്റ ഇവിടെ സൂപ്പര്‍ ഇംപോസ് ചെയ്യാന്‍ സാധിക്കും. ഫോണ്‍ പരിശോധിച്ച് തെളിവുകള്‍ കണ്ടെത്താന്‍ ഒന്നോ രണ്ടോദിവസം മാത്രം മതിയെന്നും എന്നാല്‍, കോടതി ഫോണിലെ വിവരങ്ങള്‍ റെക്കോര്‍ഡ് ചെയ്ത് തിരുവനന്തപുരത്തോ ഹൈദരബാദിലെയോ ഫൊറന്‍സിക് ഓഫീസിലേക്ക് പരിശോധനക്ക് അയച്ച് തിരികെയെത്താന്‍ ചിലപ്പോള്‍ ഒരാഴ്ചയില്‍ കൂടുതല്‍ സമയമെടുത്തേക്കാമെന്നും അവർ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക