ലോകായുക്ത വിഷയത്തിൽ പ്രതികരണവുമായി കൊടിക്കുന്നില്‍ സുരേഷ് എംപി. വിഷയത്തില്‍ കേരള സര്‍ക്കാര്‍ പുറപ്പെടുവിക്കാന്‍ പോകുന്ന ഓര്‍ഡിനന്‍സ് ജനാധിപത്യ വിരുദ്ധമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഇത്തരം ഭരണഘടന സ്ഥാപനങ്ങളെ വരുതിയിലാക്കുവാനുള്ള ശ്രമമാണ് നടക്കുന്നത്. ഭരണഘടന അട്ടിമറിക്കുന്നതിന് കേന്ദ്ര സർക്കാർ സ്വീകരിക്കുന്ന അതേ നടപടി തന്നെയാണ് കേരള സർക്കാരും ചെയ്യുന്നത്.
കണ്ണൂരിലെ ബോംബ് നിർമാണം ആര്‍എസ്എസ് നേതൃത്വത്തിന്റെ അറിവോടെ, രൂക്ഷ വിമര്‍ശനവുമായി എം വി ജയരാജന്
ഇക്കാര്യത്തിൽ വിഷയത്തെ സംബന്ധിച്ച് മറുപടി വ്യക്തമാക്കേണ്ടത് മുഖ്യമന്ത്രിയാണ്. ആരോപണത്തിന്റെ നിജസ്ഥിതി എന്തെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. ഇതേ നയം തന്നെയാണ് ഭരണഘടന ലംഘനത്തിൽ മോദി സർക്കാരും സ്വീകരിക്കുന്നത്. മാത്രമല്ല, കെ.ടി ജലീലിന്റെ ആരോപണം ജുഡീഷ്യറിയോടു തന്നെയുള്ള വെല്ലുവിളിയാണ്. ഇക്കാര്യത്തിലും മുഖ്യമന്ത്രി വ്യക്തത നൽകണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക