കണ്ണൂരിലുണ്ടായ ബോംബ് നിർമാണത്തിൽ രൂക്ഷ വിമർശനവുമായി സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന്. കണ്ണൂരില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്റെ വീട്ടിലാണ് സ്ഫോടനം നടന്നത്. ആര്‍എസ്എസ് നേതൃത്വത്തിന്റെ അറിവോടെയാണ് ബോംബ് നിർമ്മാണം നടന്നിരിക്കുന്നത്. ഗാന്ധിജിയുടെ രക്തസാക്ഷി ദിനത്തോട് ചേർന്ന് തന്നെയാണ് ബോംബ് നിർമ്മാണം. ഗോഡ്സേ തോക്ക് ഉപയോഗിച്ചപ്പോള്‍ ആര്‍എസ് എസുകാര്‍ ബോംബ് നിര്‍മ്മിക്കുകയാണ്. അദ്ദേഹം വിമർശിച്ചു.
അട്ടപ്പാടിയിലെ ആദിവാസി ബാലന്റെ കോവിഡ് മരണം, ആശുപത്രി അധികൃതര്‍ക്കെതിരെ ആരോപണവുമായി കുടുംബം
എന്നാൽ, ധനരാജ് വധക്കേസ് പ്രതി ആലക്കാട്ട് ബിജുവിന്റെ വീട്ടിലുണ്ടായ സ്ഫോടനത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ബോംബ് നിർമ്മാണത്തിനിടയിലായിരുന്നു സ്ഫോടനം നടന്നത്. ബോംബ് പൊട്ടി ബിജുവിന്റെ കൈപ്പത്തി തകരുകയും ചെയ്തിട്ടുണ്ട്. സംഭവത്തിൽ പോലീസ് കേസ് എടുക്കുകയും അന്വേഷണം പുരോഗമിക്കുകയും ചെയ്യുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക