വഴിയോര കച്ചവട സ്ഥാപനത്തിലേക്ക് നിയന്ത്രണം വിട്ട കാർ ഇടിച്ചു കയറി അപകടം. പാലക്കാട് പട്ടാമ്പിയിലാണ് വഴിയോര കച്ചവട സ്ഥാപനത്തിലേക്ക് നിയന്ത്രണം വിട്ട കാർ ഇടിച്ചു കയറി അപകടമുണ്ടായത്. അപകടത്തിൽ ആറ് പേർക്ക് പരിക്കേറ്റു. കടക്കാരനും, സാധനങ്ങൾ വാങ്ങാൻ എത്തിയവർക്കുമാണ് പരിക്കേറ്റത്. വൈകുന്നേരം 5.45 ന് പെരുമുടിയുർ പുതിയഗെറ്റിലാണ് അപകടം ഉണ്ടായത്.
കോവിഡ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകളുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ
പുതിയ ഗേറ്റ് സെന്ററിൽ പൊരിയും എണ്ണ പലഹാരങ്ങളും വിൽക്കുന്ന ഷെഡിലേക്ക് റോങ് സൈഡിൽ വന്ന മാരുതി സ്വിഫ്റ്റ് കാർ നിയന്ത്രണം വിട്ട് ഇടിച്ചു കയറുകയായിരുന്നു. പട്ടാമ്പിയിൽ നിന്ന് കൊടുമുണ്ട ഭാഗത്തേക്ക് പോകുകയായിരുന്നു കാർ. കടയിൽ ആളുകൾ സാധനങ്ങൾ വാങ്ങാൻ നിൽക്കുമ്പോഴാണ് അപകടം.
പാമ്പിനെ പിടിക്കുന്നതിനിടെ വാവ സുരേഷിന് മൂർഖന്റെ കടിയേറ്റു, നില ഗുരുതരം..!
സംഭവത്തിൽ കച്ചവടക്കാരനും സാധനങ്ങൾ വാങ്ങാൻ വന്ന സ്ത്രീയും കുട്ടിയുമുൾപ്പടെ ആറോളം പേർക്ക് ഗുരുതര പരിക്കേറ്റു. കാറിലുണ്ടായിരുന്നവർക്ക് കാര്യമായ പരിക്കുകളില്ല. പരിക്കേറ്റവരെ സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഇടിയുടെ ആഘാതത്തിൽ കട പൂർണ്ണമായും തകർന്നു. കാറിന്റെ ഡ്രൈവർ ഉറങ്ങിയതാവാം അപകടകരണമെന്നാണ് പ്രാഥമിക നിഗമനം. പട്ടാമ്പി പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി
പ്രതികരിക്കാൻ ഇവിടെ എഴുതുക