കോവിഡ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ നൽകിയിരിക്കുകയാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ. രാജ്യത്ത് അഞ്ച് സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സാഹചര്യത്തിലാണ് ഇളവുകൾ പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാൽ റോഡ് ഷോകള്‍ക്കും സൈക്കിള്‍ റാലികള്‍ക്കും ഇപ്പോൾ ഏർപ്പെടുത്തിയിരിക്കുന്ന നിരോധനം തുടരുമെന്നാണ് അറിയിച്ചിരിക്കുന്നത്. കോവിഡ്, ഒമിക്രോൺ എന്നിവയുടെ വ്യാപനം രൂക്ഷമായതോടെ റാലികൾക്ക് അനുമതി നിഷേധിക്കുകയായിരുന്നു.
പാമ്പിനെ പിടിക്കുന്നതിനിടെ വാവ സുരേഷിന് മൂർഖന്റെ കടിയേറ്റു, നില ഗുരുതരം..!
അതേസമയം, പൊതുയോഗങ്ങള്‍ക്ക് 1000 പേര്‍ക്ക് വരെ പങ്കെടുക്കാന്‍ അനുമതി നൽകിയിട്ടുണ്ട്. അഞ്ഞൂറ് പേർ പങ്കെടുക്കുന്ന യോഗങ്ങള്‍ ഹാളിനുള്ളില്‍ വച്ച് നടത്താനാകും. ഗ്രൗണ്ടിൽ നടക്കുന്ന പരിപാടികൾക്ക് 1000 പേര്‍ക്ക് വരെ പങ്കെടുക്കാനാകും. വീടുകള്‍ കയറിയുള്ള പ്രചാരണത്തില്‍ 20 പേര്‍ക്ക് വരെ പങ്കെടുക്കാമെന്നും അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക