നടൻ ദിലീപിന്റെ സുഹൃത്തും ഐടി സഹായിയുമായ സലീഷിന്റെ അപകടമരണം നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെടുത്തി നീങ്ങുകയാണ്. കേസിനെ സംബന്ധിച്ച് അന്വേഷണം നടത്താൻ ക്രൈം ബ്രാഞ്ച്. സലീഷ് സംവിധാനം ചെയ്ത ഹ്രസ്വ ചിത്രത്തിന്റെ അണിയറ പ്രവർത്തകരെയും അന്വേഷണ സംഘം സന്ദർശിക്കും.
കൂടാതെ സലീഷിന്റെ സഹോദരന്റേയും കുടുംബാംഗങ്ങളുടെയും മൊഴിയും അന്വേഷണസംഘം രേഖപ്പെടുത്തും. അങ്കമാലി പൊലീസിലാണ് പരാതി നല്‍കിയിരിക്കുന്നത്.
സലീഷിന്റെ അപകടമരണത്തിലെ ദുരൂഹത അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ബന്ധുക്കള്‍ രംഗത്ത് വന്നിരുന്നു. കാര്‍ റോഡരികിലെ തൂണില്‍ ഇടിച്ചായിരുന്നു അപകടം ഉണ്ടായത്. യുവാവ് സംഭവ സ്ഥലത്ത് തന്നെ മരിക്കുകയും ചെയ്തിരുന്നു.
ലോക നേതാക്കളെ പിന്നിലാക്കി യൂട്യൂബ് സബ്സ്ക്രൈബേഴ്സിന്റെ എണ്ണത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി
ദിലീപിന്റെ വിശ്വസ്ഥനായിരുന്ന സലീഷിന് പല നിര്‍ണായക വിവരങ്ങളും അറിയാമായിരുന്നു എന്ന് ബാലചന്ദ്രകുമാര്‍ വെളിപ്പെടുത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക