ഡല്‍ഹി: ആദായ നികുതി നിരക്കകുളിൽ മാറ്റം വരുത്താതെ കേന്ദ്രബജറ്റ്. നികുതി സ്ലാബുകൾ നിലവിലെ രീതിയിൽ തുടരും. ഡിജിറ്റൽ ആസ്തികളിൽ നിന്നുള്ള വരുമാനത്തിന് 30 ശതമാനം നികുതി ചുമത്തി കേന്ദ്രബജറ്റ് വിർച്വൽ ആസ്തിക്ക് ഒരു ശതമാനം ടിഡിഎസും ചുമത്തി.
2022 ജനുവരി മാസത്തെ ആകെ ജിഎസ്ടി കളക്ഷൻ 1,40,986 കോടി രൂപയാണ്, ഇത് ജിഎസ്ടി ആരംഭിച്ചതിന് ശേഷമുള്ള ഏറ്റവും ഉയർന്ന വരുമാനമാണെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ.
ഒരു പിശക് തിരുത്താൻ അവസരം നൽകുന്നതിന്, നികുതിദായകർക്ക് മൂല്യനിർണ്ണയ വർഷം മുതൽ 2 വർഷത്തിനുള്ളിൽ പുതുക്കിയ റിട്ടേൺ ഫയൽ ചെയ്യാം.
ആദായനികുതി റിട്ടേണിന് പുതിയ സംവിധാനം പ്രഖ്യാപിച്ച് ധനമന്ത്രി നിർമല സീതാരാമൻ. ഐടി റിട്ടേണ്‍ രണ്ട് വർഷത്തിനകം പുതുക്കി സമർപ്പിക്കാം എന്ന് ബജറ്റ് പ്രസംഗത്തിൽ ധനമന്ത്രി പ്രഖ്യാപിച്ചു. അധിക നികുതി മാറ്റങ്ങളോടെ ഇനി റിട്ടേണ്‍ സമർപ്പിക്കാനാവും. ഒന്നര മണിക്കൂറിൽ ബജറ്റ് അവതരണം ധനമന്ത്രി പൂർത്തിയാക്കി .
പ്രതികരിക്കാൻ ഇവിടെ എഴുതുക