കോട്ടയം : പാമ്പുകടിയേറ്റ് ഗുരുതരാവസ്ഥയിൽ ചികിൽസയിലായിരുന്ന വാവ സുരേഷിന്റെ ആരോഗ്യനിലയിൽ പുരോഗതി.
മരുന്നുകളോട് അദ്ദേഹത്തിന്റെ ശരീരം പ്രതികരിച്ചു തുടങ്ങിയതായി മെഡിക്കൽ ബോർഡ് അറിയിച്ചു. ഹൃദയമിടിപ്പും രക്തസമ്മർദവും സാധാരണനിലയിൽ എത്തി. പ്രതികരണശേഷി വീണ്ടെടുത്തു തുടങ്ങിയെന്നും ഡോക്ടർമാർ അറിയിച്ചു.
ഇന്നലെ കോട്ടയം കുറിച്ചിക്കടുത്ത് മൂർഖനെ പിടിക്കുന്നതിനിടയിലാണ് കാൽമുട്ടിന് മുകളിലായി പാമ്പുകടിയേറ്റത്.
ഉടൻ തന്നെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ആരോഗ്യ നില വഷളായതിനെ തുടർന്ന് കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റുകയായിരുന്നു. ഏറ്റവും മെച്ചപ്പെട്ട ചികിൽസ സൗജന്യമായാണ് അദ്ദേഹത്തിന് ലഭ്യമാക്കുന്നതെന്ന് സർക്കാർ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക