താരപുത്രന് എന്ന ജാഡകളില്ലാത്ത നടന് പ്രണവ് മോഹന്‍ലാലിന്റെ യാത്രകളും ജീവിതവും സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടാറുണ്ട്. ആദ്യത്തെ രണ്ടു ചിത്രങ്ങളും പരാജയങ്ങളായിരുന്നെങ്കിലും ‘ഹൃദയം’ എന്ന മൂന്നാമത്തെ ചിത്രത്തിലൂടെ ഏറെ ആരാധകരെ നേടിയിരിക്കുകയാണ് പ്രണവ്.
പ്രണവ് വളരെ സിമ്പിള്‍ ആയ ഒരാളാണെന്ന് വിനീത് ശ്രീവാസന് തുറന്നു പറഞ്ഞിട്ടുണ്ട്. ഒരുപാട് സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യുകയും അവിടെ നിന്ന് വ്യത്യസ്തരായ മനുഷ്യരെ പരിചയപ്പെടുകയും നല്ല വായനയുള്ളതു കൊണ്ട് ജീവിതത്തെ മറ്റൊരു തലത്തില്‍ കാണുന്ന ഒരാളാണ് പ്രണവെന്നും വിനീത് പറയുന്നു.
സിനിമയില്‍ അഭിനയിക്കുന്ന ഒരാളല്ല പ്രണവ് എങ്കില്‍ അവന് നമ്മുടെ അടുത്തു വന്ന് നിന്നാല്‍ പോലും നമ്മള് ശ്രദ്ധിക്കില്ല. കാരണം, ആരുടെയും ശ്രദ്ധ ആകര്‍ഷിക്കുന്ന രീതിയില്‍ പെരുമാറുകയോ അങ്ങനെ ജീവിക്കുകയോ ഒന്നും ചെയ്യുന്ന ആളല്ല. ഭയങ്കര സിമ്പിളായിട്ടുള്ള മനുഷ്യനാണ്.
ഒരുപാട് സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യുകയും അവിടങ്ങളില്‍ നിന്ന് വ്യത്യസ്തരായ മനുഷ്യരെ പരിചയപ്പെടുകയും നല്ല വായനയുള്ളതു കൊണ്ടു തന്നെ ജീവിതത്തെ മറ്റൊരു തലത്തില്‍ കാണുകയും ഒക്കെ ചെയ്യുന്ന ഒരാളായിട്ടാണ് തോന്നിയത്. ഒന്നും വെട്ടിപ്പിടിക്കണം എന്ന രീതിയിലുള്ള ആഗ്രഹമൊന്നുമില്ലാത്ത ഒരാള്‍.
ലളിതമായി ജീവിക്കുക, അങ്ങനെത്തന്നെ മുന്നോട്ടു പോകുക എന്നതാണ് അയാളുടെ രീതിയെന്ന് തോന്നിയിട്ടുണ്ട്. അതുപോലെ, ചെറിയ കാര്യങ്ങള്‍ പോലും ശ്രദ്ധിക്കുന്ന ഒരാളാണ്.
ഉദാഹരണത്തിന് നമ്മള് ഒരു മലയുടെ മുകളില്‍ ഷൂട്ട് കഴിഞ്ഞ് വരുമ്പോള്‍ അവിടെ ആള്ക്കാര് ഉപേക്ഷിച്ച പ്ലാസ്റ്റിക് കുപ്പികളൊക്കെ പെറുക്കിയെടുത്ത് അവിടം വൃത്തിയാക്കുന്ന പ്രണവിനെ താന്‍ കണ്ടിട്ടുണ്ട്.
അതുപോലെ അവന്റെ ലഗേജൊന്നും വേറെ ആരെയും എടുക്കാന്‍ സമ്മതിക്കില്ല. അങ്ങനെയൊക്കെ കുറെ പ്രത്യേകതകളുണ്ട് കക്ഷിക്ക് എന്നാണ് വിനീത് മാതൃഭൂമിക്ക് നല്കിയ അഭിമുഖത്തില്‍ പറയുന്നത്. അതേസമയം, ഹൃദയം സിനിമ പ്രേക്ഷകര്‍ ഏറ്റെടുത്തിരിക്കുകയാണ്. ജനുവരി 21ന് റിലീസ് ചെയ്ത ചിത്രം മികച്ച പ്രതികരണങ്ങളുമായി പ്രദര്‍ശനം തുടരുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക