സംസ്ഥാനത്ത് കോവിഡ് വ്യാപനം തുടരുകയാണ്. വ്യാപനത്തിൽ നേരിയ കുറവുണ്ടെങ്കിലും നിയന്ത്രണങ്ങൾ പൂർണമായും ഇല്ലാതാക്കാൻ സർക്കാരിനാകില്ല. മാത്രമല്ല, സി കാറ്റഗറിയിലുള്ള ജില്ലകളില്‍ തിയേറ്ററുകൾ തുറക്കുന്നത് പ്രായോഗികമല്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു.
ഹൈക്കോടതിയിലാണ് സർക്കാർ ഇക്കാര്യം അറിയിച്ചത്. തിയേറ്ററുകളോട് സംസ്ഥാനം വിവേചനം കാണിച്ചിട്ടില്ലെന്നും മാളുകളില്‍ ആളുകളെ പ്രവേശിപ്പിക്കുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും സർക്കാർ വ്യക്തമാക്കി.
അടച്ചിട്ട എസി ഹാളുകളില്‍ ആളുകള്‍ തുടര്‍ച്ചയായി രണ്ട് മണിക്കൂറിലധികം ചെലവഴിക്കുന്നത് കൊവിഡ് വ്യാപന സാധ്യത വര്‍ധിപ്പിക്കുമെന്നാണ് സർക്കാർ അറിയിച്ചത്. മാത്രമല്ല, മാളുകളിലും മറ്റും ആള്‍ക്കൂട്ടമുണ്ടാകുന്നില്ല എന്നത് ഉറപ്പു വരുത്തുന്നതിനായി സെക്ടറല്‍ മജിസ്ട്രേറ്റുമാരെ നിയോഗിച്ചതായും സര്‍ക്കാര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക