ആലപ്പുഴ: ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ കൊവിഡ് ചികിത്സാ വിഭാഗത്തിൽ പുതുതായി രോഗികളെ പ്രവേശിപ്പിക്കുന്നില്ലെന്ന് പരാതി. ഒരു മണിക്കൂറായി രോഗിയുമായി പുറത്ത് ആംബുലൻസുകൾ കാത്ത് കിടക്കുകയാണ്.
താലൂക്ക് ആശുപത്രികളിൽ നിന്നടക്കം മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്ത രോഗികളാണ് ആംബുലൻസ് ഉള്ളത്. ബി കാറ്റഗറി രോഗികൾ കൂടുതലായി ഉള്ളതുകൊണ്ട് പരിമിതമായ ഒഴിവ് മാത്രമാണ് കൊവിഡ് വിഭാഗത്തിൽ ഉള്ളതെന്ന് സൂപ്രണ്ട് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക