സിൽവർ ലൈൻ പദ്ധതിയുമായി ബന്ധപ്പെട്ട വിഷയത്തിൽ വീണ്ടും കെപിസിസി അധ്യക്ഷന്‍ കെ. സുധാകരന്. പദ്ധതിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ദുര്‍വ്യാഖ്യാനം ചെയ്യുകയാണെന്ന് അദ്ദേഹം പറഞ്ഞു. പദ്ധതിയോട് കോൺഗ്രസ് പുലർത്തിയിരുന്ന നിലപാടിൽ യാതൊരു മാറ്റവും വന്നിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
അതിവേഗ റെയിൽവേയ്ക്ക് തങ്ങൾ എതിരല്ലെന്നും ഒരു പദ്ധതി സംസ്ഥാനത്ത് പ്രായോഗികമാക്കുമ്പോള്‍ അതിന്റെ ശരിയും തെറ്റും ജനങ്ങളെ ബോധ്യപ്പെടുത്താനുള്ള ബാധ്യത ഭരിക്കുന്ന സർക്കാരിനുണ്ടെന്നും കോൺഗ്രസ് വ്യക്തമാക്കുന്നു. പദ്ധതിയ്ക്ക് എതിരല്ല എന്ന് പറയുമ്പോൾ അനുകൂലമാണെന്ന് വ്യാഖ്യാനിക്കരുതെന്നും അദ്ദേഹം പറഞ്ഞു. പദ്ധതിയെ കുറിച്ച് ആശങ്കയുണ്ടെന്നും ആദ്യമായി ഇങ്ങനെയൊരു പദ്ധതി വരുമ്പോൾ ശാസ്ത്രീയമായി പഠിക്കേണ്ടതല്ലേയെന്നും അദ്ദേഹം ചോദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക