സിനിമ രംഗത്ത് പത്ത് വര്‍ഷം പൂര്‍ത്തിയാക്കിയ സന്തോഷം പങ്കുവച്ച് നടന് ദുല്‍ഖര്‍ സല്മാന്. ശ്രീനാഥ് രാജേന്ദ്രന്റെ സംവിധാനത്തില്‍ 2012ല്‍ പുറത്തിറങ്ങിയ സെക്കന്‍ഡ് ഷോയിലൂടെയാണ് ദുല്‍ഖര്‍ സിനിമയിലെത്തുന്നത്.
വികാരഭരിതമായ കുറിപ്പ് പങ്കുവച്ചാണ് ദുല്‍ഖര്‍ തന്റെ സന്തോഷം ആരാധകരെ അറിയിച്ചത്.
‘പത്ത് വര്‍ഷം മുമ്പ് ഞാന്‍ വീണ്ടും ജനിച്ചു’ എന്ന് പറഞ്ഞ് തുടങ്ങുന്ന കുറിപ്പില്‍ കൂടെ നിന്ന് പിന്തുണച്ച എല്ലാവരോടുമുള്ള നന്ദിയും കടപ്പാടും താരം അറിയിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക