തിരുവനന്തപുരം: വിഴിഞ്ഞത്ത് യുവാവ് കുത്തേറ്റ് മരിച്ചു. പയറ്റുവിള സ്വദേശി സജികുമാറാണ് മരിച്ചത്. മദ്യപാനത്തിനിടെ ഉണ്ടായ വഴക്കാണ് കത്തിക്കുത്തില്‍ കലാശിച്ചത്.
വിഴിഞ്ഞം ഉച്ചക്കടയില്‍ ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവം. സജികുമാറും സുഹൃത്തും മദ്യപിക്കുന്നതിനിടയില്‍ വാക്കുതര്‍ക്കമുണ്ടായി. ഇതിനിടെയാണ് സുഹൃത്ത് കുത്തിയതെന്നാണ് പ്രാഥമിക വിവരം. സജികുമാറിനെ ഉടനെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു.
സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് ഒരാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണ്. മറ്റാര്ക്കെങ്കിലുംപങ്കുണ്ടോ എന്നത് പരിശോധിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക