തലശ്ശേരി: രണ്ടാം റെയിൽവേ ഗേറ്റിന് സമീപം പാചകവാതക ടാങ്കർ ലോറി മറിഞ്ഞു. ശനിയാഴ്ച രാവിലെ 8.15 ഓടെയാണ് ടാങ്കർ മറിഞ്ഞത്.
തലശ്ശേരി ഭാഗത്തുനിന്നും കോഴിക്കോട്ടേക്ക് പോവുകയായിരുന്ന ടാങ്കർ അമിത വേഗത്തിൽ വളവ് തിരിക്കാൻ ശ്രമിച്ചതോടെയാണ് അപകടം. സംഭവമറിഞ്ഞു സമീപവാസികൾ പരിഭ്രാന്തിയിലായി. വാതകച്ചോർച്ച ഇല്ലെങ്കിലും പ്രദേശം കനത്ത ജാഗ്രതയിലാണ്.
അപകടത്തിൽ ആർക്കും പരുക്കില്ല. സമീപത്തെ ബസ് സ്റ്റോപ്പ് പൂർണമായും തകർന്ന നിലയിലാണ്. ടാങ്കറിന് വാതക ചോർച്ചയില്ലെന്നും, മംഗലാപുരത്തുനിന്നും വിദഗ്ധർ എത്തിയശേഷം മാത്രമേ മറ്റു കാര്യങ്ങൾ വ്യക്തമാവൂ എന്നും പൊലീസ് അറിയിച്ചു. ഈ റോഡിലെ ഗതാഗതം പൂർണമായും തടസ്സപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക