അഞ്ച് വയസുമുതൽ 11 വരെയുള്ള കുട്ടികളുടെ കോവിഡ് വാക്സിനേഷന് കുവൈത്തിൽ ആരംഭിച്ചു. വാക്സിനേഷനായി രജിസ്റ്റർ ചെയ്തിട്ടുള്ള എല്ലാ കുട്ടികൾക്കും കോവിഡ് വാക്സിനേഷൻ നൽകുന്നതാണെന്നും ആരോഗ്യമന്ത്രാലയം അറിയിക്കുന്നു. കുട്ടികളുടെ ആരോഗ്യവും സുരക്ഷയും ഉറപ്പ് വരുത്തുമെന്നും അധികൃതർ പറഞ്ഞു.
‘സെറ്റില്‍ മോനെ ദിനേശാ വിളികളും കേള്‍ക്കാം’; ‘ബറോസ്’ ചിത്രീകരണസ്ഥലത്തെ മോഹന്‍ലാലിനെക്കുറിച്ച്
ആരോഗ്യമന്ത്രാലയത്തിനു കീഴിൽ വിദഗ്ദ സമിതി പഠനം നടത്തിയിരുന്നു. ഈ പഠന റിപ്പോര്‍ട്ട് അനുസരിച്ചാണ് അഞ്ച് മുതല്‍ 11 വയസ്സ് വരെയുള്ള കുട്ടികള്‍ക്ക് വാക്സിനേഷന് നൽകുവാൻ തീരുമാനിച്ചിരിക്കുന്നത്. എല്ലാ പ്രായത്തിലുമുള്ള കുട്ടികളും കോവിഡ് ബാധയ്ക്ക് ഇരയാകുന്നുണ്ടെന്നും ഭൂരിഭാഗം കുട്ടികളിലും രോഗലക്ഷണങ്ങൾ കാണുന്നില്ലെന്നും അധികൃതർ വ്യക്തമാക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക