കോട്ടയം: മൂർഖന്റെ കടിയേറ്റ് കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന വാവ സുരേഷിന്റെ ആരോഗ്യനില തൃപ്തികരമായി തുടരുന്നു.
ഓർമശക്തിയും സംസാര ശേഷിയും പൂർണ്ണമായി വീണ്ടെടുത്തു. സ്വന്തമായി ആഹാരം കഴിക്കാനും തനിയെ നടക്കുവാനും തുടങ്ങി. നിലവിൽ ജീവൻ രക്ഷാ ഉപാധികൾ ഒന്നും ഉപയോഗിക്കുന്നില്ല.
മുറിവ് ഉണങ്ങുന്നതിനുള്ള ആന്റിബയോട്ടിക്കുകൾ മാത്രമാണ് ഇപ്പോൾ നൽകുന്നതെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക