ലോക സംഗീത പ്രേമികളെ കണ്ണീരിലാഴ്ത്തിക്കൊണ്ട് കഴിഞ്ഞ ദിവസമാണ് ഗായിക ലതാ മങ്കേഷ്കർ വിടവാങ്ങിയത്. ലോകത്തിന്റെ നാനാ ഭാഗത്ത് നിന്നും ഗായികയ്ക്ക് ആദരവർപ്പിച്ച് രംഗത്ത് വന്നു.
20ാം വയസ്സിൽ നിർമാതാവ് തള്ളിക്കളഞ്ഞ ശബ്ദം…. പിറ്റേ വർഷം ലോകത്തെ കൊണ്ട് കയ്യടിപ്പിച്ചു
ഇപ്പോഴിതാ ബംഗാൾ സർക്കാരും ലതാ മങ്കേഷ്കറിന് ആദരമർപ്പിച്ച് എത്തിയിരിക്കുകയാണ്. ഇതോടനുബന്ധിച്ച് ഇന്ന് പകുതി ദിവസം വരെ പൊതു അവധിയായിരിക്കും.
ലതാ മങ്കേഷ്കർ ഒടുവിൽ പാടിയത് അംബാനി കുടുംബത്തിന് വേണ്ടി
മാത്രമല്ല, വരുന്ന 15 ദിവസത്തേക്ക് പൊതു സ്ഥലങ്ങള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, ട്രാഫിക് സിഗ്നൽ എന്നിവിടങ്ങളിൽ ലതാ മങ്കേഷ്കറുടെ പാട്ട് കേള്‍പ്പിക്കാനും മമതാ ബാനര്‍ജി നിര്‍ദേശം നൽകിയിട്ടുണ്ട്.
ഞായറാഴ്ച രാവിലെയാണ് ലതാ മങ്കേഷര്‍ അന്തരിച്ചത്. മുംബൈയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെയായിരുന്നു മരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക