കോട്ടയം: വാവാ സുരേഷിന് സിപിഎം വീട് നിർമ്മിച്ചു നൽകുമെന്ന് മന്ത്രി വി എൻ വാസവൻ. അഭയം ചാരിറ്റബിൾ ട്രസ്റ്റുമായി സഹകരിച്ചാകും വീട് നൽകുക. പാമ്പ് കടിയേറ്റ വാവാ സുരേഷ് കോട്ടയം മെഡിക്കല്‍ കോളേജില്‍ നിന്ന് ഡിസ്ചാര്‍ജായതിന് പിന്നാലെയാണ് മന്ത്രി വാസവന്റെ പ്രതികരണം.
പാമ്പ് കടിയേറ്റതിനെ തുടര്‍ന്ന് ദിവസങ്ങളായി ചികിത്സയിലായിരുന്ന വാവാ സുരേഷ് ഇന്നാണ് ആശുപത്രി വിട്ടത്.
തന്റെ രണ്ടാം ജന്മമാണിതെന്നും കൃത്യസമയത്ത് ചികിത്സ കിട്ടിയത് തുണയായെന്നും ഡിസ്ചാര്‍ജായാതിന് പിന്നാലെ വാവാ സുരേഷ് പറഞ്ഞു. പാമ്പ് പിടുത്തം തുടരാന്‍ തന്നെയാണ് വാവാ സുരേഷിന്റെ തീരുമാനം
പ്രതികരിക്കാൻ ഇവിടെ എഴുതുക