പോഷക ഗുണങ്ങൾ ഏറെയുള്ള ഫലങ്ങളിൽ ഒന്നാണ് അനാർ അഥവാ മാതളനാരങ്ങ എന്ന് എല്ലാവർക്കും അറിയാവുന്നതാണ്. ശരീരത്തിലെ നിരവധി പ്രശ്നങ്ങൾക്കാണ് പരിഹാരമായി അനാർ ഉപയോഗിക്കുന്നത്. കുട്ടികൾക്കും മുതിർന്നവർക്കും ഗർഭിണികൾക്കുമെല്ലാം ഏറെ പ്രിയങ്കരമായ ഫലം കൂടിയാണിത്. അനാർ എന്തിനെല്ലാമാണ് ഉപയോഗപ്രദമെന്ന് കാണാം;
ദൈവം വലിയവനാണ്: ദിലീപിന് ജാമ്യം ലഭിച്ച വാർത്തയോട് പ്രതികരിച്ച് നാദിർഷ
മുടി കൊഴിച്ചില്‍ മാറ്റാന്‍ ഏറെ നല്ലതാണ് അനാർ. ഇതിന്റെ തൊലി കുറച്ചു ഉണക്കി പൊടിച്ച് തലയിൽ തേയ്ക്കുന്നത് കൊണ്ട് മുടികൊഴിച്ചിൽ നിയന്ത്രിക്കുവാൻ സഹായിക്കും. മാത്രമല്ല, ശരീരത്തിലെ നീര്‍ക്കെട്ട് കുറയ്ക്കാന്‍ ഇതേറെ നല്ലതാണ്. മാതള ജ്യൂസ് കുടിക്കുന്നത് വളരെ വേഗത്തിൽ ക്ഷീണമകറ്റാൻ സഹായകരമാകും. കിതപ്പ്, കാലില്‍ നീര്‍ക്കെട്ട് പോലുള്ള ലക്ഷണങ്ങളോടെ വരുന്ന ശ്വാസ കോശ രോഗങ്ങള്‍ക്കും ഏറെ ഫലപ്രദമാണ്.
രക്തചംക്രമണം വര്‍ദ്ധിപ്പിയ്ക്കാനും അനീമിയ പോലുള്ള പ്രശ്നങ്ങള്‍ക്കും പരിഹാരമാകുന്നു. മസിലുകളുടെ ആരോഗ്യത്തിനും വായില്‍ നിന്നുളള രക്തപ്രവാഹത്തിനും മറ്റും നല്ല മരുന്ന് കൂടിയാണ് അനാർ. ജ്യൂസ് പോലെ തന്നെ മാതളനാരങ്ങയുടെ തൊലി, പൂവ്, കായ് എന്നിവയും ഔഷധഗുണമുള്ളതാണ്. രക്തക്കുഴലുകളുടെ ഇലാസ്റ്റിസിറ്റി വർദ്ധിപ്പിക്കുവാനും രക്തക്കുഴലുകളിലെ ക്ലോട്ടുകളെ മാറ്റുന്നതിനും അനാർ സഹായിക്കുന്നു. കുട്ടികള്‍ക്ക് വിര ശല്യം മാറാനുളള നല്ലൊരു പരിഹാരം കൂടിയാണ് അനാർ ഉപയോഗം.
പ്രതികരിക്കാൻ ഇവിടെ എഴുതുക