ആശങ്ക വർധിപ്പിച്ച് വീണ്ടും അട്ടപ്പാടിയിൽ ശിശു മരണം. ഈ വർഷം ഉണ്ടാകുന്ന രണ്ടാമത്തെ മരണമാണിത്. രണ്ട് വയസ് പ്രായമുള്ള പെണ്‍കുഞ്ഞ് ഭുവനേശ്വരിയാണ് മരിച്ചത്. അട്ടപ്പാടി വെള്ളക്കുളം ഊരില്‍ വീരക്കല്‍മേട്ടില്‍ മുരുകന് പാപ്പാ ദമ്പതികളുടെ കുഞ്ഞാണിത്.
സംസ്ഥാന തെരഞ്ഞെടുപ്പ് ദിവസം പൊതു അവധി പ്രഖ്യാപിച്ച് ഉത്തരാഖണ്ഡ് സര്‍ക്കാര്‍
കഴിഞ്ഞ ദിവസം കുട്ടി അപസ്മാര ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചിരുന്നു. തുടർന്ന് മരണം സംഭവിക്കുകയായിരുന്നു. വീട്ടിൽ വച്ച് തന്നെയായിരുന്നു കുഞ്ഞിന്റെ മരണം. അതേസമയം രണ്ടാമത്തെ മരണമാണ് ഈ വർഷമിത് ഉണ്ടായിരിക്കുന്നത്. ജനുവരി പത്തിന് പുതൂര്‍ നടുമുള്ളി ഊരിലെ ഈശ്വരി – കുമാര്‍ ദമ്പതികളുടെ മൂന്ന് ദിവസം പ്രായമുള്ള കുഞ്ഞും മരിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക