ഒടുവിൽ അനേകായിരം മനുഷ്യരുടെ പ്രാർത്ഥനയ്ക്ക് ഫലം കണ്ടു. പൂർണമായ ആരോഗ്യം വീണ്ടെടുത്ത് വാവാ സുരേഷ് ജീവിതത്തിലേയ്ക്ക് തിരിച്ചെത്തുന്നു. മൂര്‍ഖന്‍ പാമ്പിന്റെ കടിയേറ്റ് കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു വാവ സുരേഷ്.
ആരോഗ്യം വീണ്ടെടുത്ത വാവ ഇന്ന് ആശുപത്രി വിടും. ഏഴ് ദിവസത്തെ ചികിത്സയ്ക്ക് ശേഷമാണ് വാവ സുരേഷ് ഇന്ന് ആശുപത്രി വിടുന്നത്.
ഓര്‍മ്മശക്തിയും സംസാര ശേഷിയും പൂര്‍ണമായും വീണ്ടെടുത്തിട്ടുണ്ട്. ഡോക്ടർമാർ ഇക്കാര്യം വ്യക്തമാക്കി. പാമ്പിന്റെ കടിയേറ്റ ഭാഗത്തെ മുറിവ് ഉണങ്ങുവാനുള്ള ആന്റിബയോട്ടിക്കുള്‍ മാത്രമാണ് നിലവില്‍ നല്‍കുന്നത്.
ശരീരത്തിലെ മസിലുകളുടെ ശേഷിയും പൂര്‍ണ തോതില്‍ തിരിച്ച് കിട്ടി. ഇനി പൂർണമായും സുരക്ഷാ മുൻകരുതലുകളോടെ മാത്രമേ പാമ്പിനെ പിടിക്കുകയുള്ളുവെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസം മന്ത്രി വാസവൻ വാവയെ സന്ദർശിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക