കേന്ദ്രം ആവശ്യപ്പെട്ട വിശദ വിവരങ്ങള്‍ മൂന്നുമാസത്തിനുള്ളില്‍ നല്‍കുമെന്ന് കെ-റെയില്‍. സില്‍വര്‍ ലൈന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് കേന്ദ്രം വിഷാദ വിവരങ്ങൾ ചോദിച്ചിരുന്നു. ഇതാണ് മൂന്ന് മാസത്തിനുള്ളിൽ തന്നെ നൽകുമെന്ന് കെ റെയിൽ അറിയിച്ചത്.
റെയില്‍വേയുടെ സ്ഥലത്ത് കെ റെയിലിന്റെ സര്‍വേക്കല്ലുകള്‍ സ്ഥാപിക്കാനാകില്ലെന്നായിരുന്നു കേന്ദ്രത്തിന്റെ നിലപാട്. പദ്ധതിയ്ക്ക് വേണ്ടി റെയിവേ ഭൂമി ഉപയോഗിക്കുന്നതിനെപ്പറ്റിയുള്ള വിവരങ്ങളായിരുന്നു കേന്ദ്രം ചോദിച്ചതും.
ഇക്കാര്യത്തെ സംബന്ധിച്ച് വിശദമായ റിപ്പോർട്ട് തന്നെ സമർപ്പിക്കുവാനാണ് തീരുമാനം. സര്‍വേക്കല്ലുകള്‍ സ്ഥാപിക്കുന്നത് സാമൂഹികാഘാത പഠനത്തിനാണെന്ന കെ റെയില്‍ വിശദീകരിച്ചു. പദ്ധതിയുടെ അനുമതിക്കുവേണ്ട നടപടികള്‍ കൈക്കൊള്ളുന്നതിനിടെയാണ് കേന്ദ്രം വിശദ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക