എന്‍മാക്സ് 155 സ്കൂട്ടറിനെ പരിഷ്കരിച്ച് ജാപ്പനീസ് ഇരുചക്ര വാഹന ബ്രാന്‍ഡായ യമഹ . ഇന്തോനേഷ്യൻ വിപണിയിൽ ആണ് വാഹനത്തിന്റെ അവതരണം എന്നും 2022 ലെ ഏറ്റവും പുതിയ അപ്ഡേറ്റിനൊപ്പം, യമഹ എന്‍മാക്സ് 155 പുതിയ നിറങ്ങൾ നേടിയിട്ടുണ്ടെന്നും സ്കൂട്ടറിന്റെ ബാക്കി ഭാഗങ്ങൾ മാറ്റമില്ലാതെ തുടരുന്നതായും ഹിന്ദുസ്ഥാന്‍ ടൈംസ് ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഇന്തോനേഷ്യയിലെ അവതരിപ്പിച്ചതിന് പിന്നാലെ, സ്കൂട്ടർ അന്താരാഷ്ട്ര ഷോറൂമുകളിലും ഉടൻ എത്തും. ലോകമെമ്പാടുമുള്ള നിരവധി വിപണികൾക്കൊപ്പം ഇന്ത്യൻ വിപണിയിൽ വിൽക്കുന്ന വളരെ ജനപ്രിയമായ YZF-R15 മോട്ടോർസൈക്കിളിനെ അടിസ്ഥാനമാക്കിയാണ് എന്‍മാക്സ് 155 വരുന്നത്.
ഏറ്റവും പുതിയ 2022 അപ്ഡേറ്റിനൊപ്പം, പുതിയ എന്‍മാക്സ് 155 (Nmax 155) പുതിയ നിറങ്ങൾ നേടിയിട്ടുണ്ട്. എന്നാൽ ഇത് കൂടാതെ, സ്കൂട്ടർ മാറ്റമില്ലാതെ തുടരുന്നു.
മാറ്റ് ഗ്രീൻ, മെറ്റാലിക് റെഡ് ഓപ്ഷൻ എന്നിങ്ങനെ രണ്ട് പുതിയ കളർ ഓപ്ഷനുകളിലാണ് സ്കൂട്ടർ ഇപ്പോൾ വരുന്നത്. ആദ്യത്തേതിൽ സ്നാസി-ലുക്ക് ഗോൾഡൻ വീലുകൾ ലഭിക്കുമ്പോൾ രണ്ടാമത്തെ ഓപ്ഷനിൽ കറുത്ത ചക്രങ്ങൾ വളരെ സ്പോർട്ടി രൂപത്തിലാണ് വരുന്നത്.
മുമ്പത്തെ പതിപ്പുകളിൽ നിലവിലുള്ള മാറ്റ് ബ്ലാക്ക്, മാറ്റ് ബ്ലൂ, മാറ്റ് വൈറ്റ് ഓപ്ഷനുകൾക്കൊപ്പം പുതിയ കളർ ഓപ്ഷനുകളും വിൽക്കും.
YZF-R15-ലും കാണപ്പെടുന്ന അതേ 155cc, സിംഗിൾ-സിലിണ്ടർ, ലിക്വിഡ്-കൂൾഡ് എഞ്ചിനിൽ നിന്ന് എന്‍മാക്സ് കരുത്ത് ഉല്‍പ്പാദിപ്പിക്കുന്നത് തുടരുന്നു.
ഈ എഞ്ചിൻ വിവിഎ ടെക്നോളജിയും സിവിടി ഗിയർബോക്സും ഉൾക്കൊള്ളുന്നു. പവർട്രെയിൻ 15.3 ബിഎച്ച്പി പവറും 13.9 എൻഎം പീക്ക് ടോർക്കും വികസിപ്പിക്കുമെന്ന് റേറ്റുചെയ്തിരിക്കുന്നു. ഇന്ത്യൻ വിപണിയിൽ വിൽക്കുന്ന എയ്റോക്സ് 155-നും ഇതേ എഞ്ചിൻ ഓപ്ഷനും ഔട്ട്പുട്ടും ലഭിക്കുന്നു.
നിലവിലെ സ്കൂട്ടറിലെ ഫീച്ചറുകളുടെ ലിസ്റ്റ് 2022-ലും അതേപടി തുടരും. ബ്ലൂടൂത്ത് കണക്റ്റിവിറ്റി പോലുള്ള ആധുനിക ഫീച്ചറുകളുടെ ഒരു ശ്രേണി ഇതിൽ ഉള്‍പ്പെടുത്തിയിരിക്കുന്നു.
ഇത് റൈഡറുടെ സ്മാർട്ട്ഫോണുമായി വാഹനം ജോടിയാക്കാൻ റൈഡറെ പ്രാപ്തമാക്കുന്നു. യമഹയുടെ സ്മാർട്ട്ഫോൺ ആപ്ലിക്കേഷൻ വഴി നാവിഗേഷൻ, യാത്രാ വിശദാംശങ്ങൾ, മെയിന്റനൻസ് സർവീസ് ഷെഡ്യൂളുകൾ തുടങ്ങിയ വിവരങ്ങൾ ആക്സസ് ചെയ്യാൻ ഇത് ഉപഭോക്താവിനെ അനുവദിക്കുന്നു. കൂടുതൽ സൗകര്യത്തിനായി എന്‍മാക്സ് 155ൽ 12V ചാർജിംഗ് സോക്കറ്റും ഉണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക