ഇരട്ട എയർബാഗുകൾ സ്റ്റാൻഡേർഡായി നല്കി ബൊലേറോ എസ്യുവിയെ നിശബ്ദമായി അപ്ഡേറ്റുചെയ്ത് പ്രമുഖ ആഭ്യന്തര വാഹന നിര്‍മ്മാതാക്കളായ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര.
ഇത് വാഹനത്തെ ഏറ്റവും പുതിയ സുരക്ഷാ ചട്ടങ്ങൾക്ക് അനുസൃതമാക്കുന്നുവെന്നും ഇന്ത്യാ കാര്‍ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. 2022 ജനുവരി മുതൽ എല്ലാ വാഹനങ്ങളിലും ഡ്യുവൽ എയർബാഗുകൾ നിർബന്ധമാണ്. ഇതിന് മുമ്പ്, ഡ്രൈവർ സൈഡ് എയർബാഗിനൊപ്പം മാത്രമായിരുന്നു എസ്യുവി എത്തിയിരുന്നത്.
2022 മഹീന്ദ്ര ബൊലേറോ 3 ട്രിം ലെവലുകളിൽ വാഗ്ദാനം ചെയ്യുന്നു. B4, B6, B6 Opt എന്നിവയാണവ. 8.85 ലക്ഷം മുതൽ 9.86 ലക്ഷം രൂപ വരെ (എക്സ്-ഷോറൂം, മുംബൈ) ആണ് ബൊലേറോ ശ്രേണിയുടെ വില.
പുതിയ മോഡലിന്റെ വില 14,000 മുതൽ 16,000 രൂപ വരെ ഉയർന്നു. പുതിയ ബൊലേറോയ്ക്ക് ഇന്ത്യൻ വിപണിയിൽ നേരിട്ടുള്ള എതിരാളികളില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക