ദേശീയപാതയിൽ ബസുകൾ കൂട്ടിയിടിച്ചു. കൊല്ലം-തേനി ദേശീയപാതയിൽ പൊൻകുന്നത്തിന് സമീപം കടുക്കാമല വളവിലാണ് അപകടമുണ്ടായത്. അപകടത്തിൽ ആറ് പേർക്ക് പരിക്കേറ്റിട്ടുണ്ട്.
കെഎസ്ആർടിസി ബസ് ഡ്രൈവർ പുഞ്ചവയൽ സ്വദേശി പ്രമോദ് (45), വാഴൂർ സ്വദേശികളായ വിജയകുമാർ, സുജാത, എലിസബത്ത്, കുമളി സ്വദേശിനി ബീന, ബിജോ ജോയി എന്നിവർക്കാണ് പരിക്കേറ്റിരിക്കുന്നത്.
അപകടത്തിൽ പരിക്കേറ്റ ആര് പേരെയും സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. പൊൻകുന്നം പോലീസ് സ്ഥലത്തെത്തുകയും നടപടികൾ സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്.
കുമളിയിൽ നിന്നും കോട്ടയത്തേക്ക് പോയ കെഎസ്ആർടിസി ഫാസ്റ്റ് പാസഞ്ചറും ചങ്ങനാശേരിയിൽ നിന്നും മുണ്ടക്കയത്തേക്ക് പോയ സ്വകാര്യ ബസുമാണ് അപകടത്തിൽ പെട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക