കളമശ്ശേരിയിൽ തീപിടുത്തം. സുഗന്ധ ദ്രവ്യങ്ങള്‍ നിര്‍മിക്കുന്ന ഗ്രീന്‍ ലീഫ് എന്ന കമ്പനിയിലാണ് തീപിടുത്തമുണ്ടായിരിക്കുന്നത്. രാവിലെ 6.30ഓടെയാണ് സംഭവം. കളമശ്ശേരി കിന്‍ഫ്ര വ്യവസായ പാര്‍ക്കിനകത്ത് പ്രവര്‍ത്തിക്കുന്ന കമ്പനിയാണിത്.
കാറിൽ പിൻസീറ്റിൽ ഇരിക്കുന്നവർക്കും ഇനി മുതൽ സീറ്റ് ബെൽറ്റ്..! കരട് മാർഗരേഖ ഇറക്കാൻ കേന്ദ്രം
കൊച്ചി നഗരത്തിൽ തന്നെയുള്ള വിവിധ യൂണിറ്റ് ഫയര്‍ഫോഴ്സുകള്‍ ചേര്‍ന്ന് തീയണയ്ക്കുവാനുള്ള ശ്രമം തുടരുകയാണ്. തീപിടുത്തം ഉണ്ടാവുമ്പോള്‍ ഇവിടെ ജോലിക്കാരുണ്ടായിരുന്നു. എന്നാൽ, എങ്ങനെയാണ് തീപിടുത്തമുണ്ടായത് എന്നത് സംബന്ധിച്ച് വ്യക്തതയില്ല.
ഏഷ്യയിലെ സമ്പന്നർ.., ; പട്ടികയില്‍ മുകേഷ് അംബാനിയെ പിന്തളളി ഗൗതം അദാനി മുന്നിൽ
ജോലിക്കാരെയെല്ലാം ഉടനെ തന്നെ സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്. ഇതുവരെ ആളപായമുണ്ടായതായി റിപ്പോർട്ട് ചെയ്തിട്ടില്ല. കമ്പനിയ്ക്ക് പരിസരത്ത് തന്നെ മറ്റ് നിരവധി കമ്പനികൾ പ്രവർത്തിക്കുന്നുണ്ട്. അതിനാൽ തന്നെ മറ്റുള്ള കെട്ടിടങ്ങളിലേയ്ക്ക് തീ പടരുമോ എന്നും കമ്പനിയിൽ രാസവസ്തുക്കൾ ഉള്ളതിനാൽ പൊട്ടിത്തെറി ഉണ്ടാകുമോ എന്നും ആശങ്കയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക