വ്യാജ പീഡന പരാതി നല്കിയ കേസില്‍ സ്വപ്ന സുരേഷിനെതിരെ കുറ്റപത്രം. എയര്‍ ഇന്ത്യ ഉദ്യോഗസ്ഥനെതിരെ വ്യാജ പീഡന പരാതി നല്കിയ കേസിലാണ് കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. പത്ത് പ്രതികൾക്കെതിരെയാണ് കുറ്റപത്രം.
ലോകായുക്ത ഓര്‍ഡിനന്‍സ്; സര്‍ക്കാറിന്റെ നടപടിക്ക് ഹൈക്കോടതിയുടെ അടിയന്തര സ്റ്റേ ഇല്ല
സ്വപ്ന സുരേഷും ബിനോയ് ജേക്കബും ഉൾപ്പെടെ പത്ത് പ്രതികൾക്കെതിരെയാണ് ക്രൈം ബ്രാഞ്ച് കുറ്റപത്രം തയ്യാറാക്കിയിരിക്കുന്നത്.
വെസ്റ്റ് ഇന്‍ഡീസിനെതിരായ അവസാന ഏകദിനത്തില്‍ കളിക്കാൻ ശിഖർ ധവാൻ
എയര്‍ ഇന്ത്യ സാറ്റ്സ് വൈസ് ചെയര്മാന് ബിനോയ് ജേക്കബാണ് ഒന്നാം പ്രതി. എയര്‍ ഇന്ത്യ ആഭ്യന്തര അന്വേഷണ സമിതിയെയും ക്രൈംബ്രാഞ്ച് പ്രതിചേര്‍ത്തിട്ടുണ്ട്. 2016ല്‍ അന്വേഷണം തുടങ്ങിയ കേസില്‍ ഇപ്പോഴാണ് കുറ്റപത്രം നല്‍കുന്നത്. സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലിന് പിന്നാലെയാണ് കുറ്റപത്രം നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക