പ്രാഥമിക സഹകരണ സംഘങ്ങളിലെ നിക്ഷേപങ്ങളുടെ പലിശ നിരക്ക് പുതുക്കി. സംസ്ഥാനത്തെ പ്രാഥമിക സഹകരണ സംഘങ്ങളിലെ നിക്ഷേപങ്ങളുടെ പലിശ നിരക്ക് പുതുക്കി നിശ്ചയിച്ചിട്ടുണ്ട്. ഇതിനായി സഹകരണമന്ത്രി വി എന്‍ വാസവന്റെ അധ്യക്ഷതയില്‍ യോഗം ചേർന്നിരുന്നു. യോഗത്തിലാണ് തീരുമാനം കൈക്കൊണ്ടത്.
മീൻ വറക്കും മുൻപ് ഇങ്ങനെ ചെയ്യാം: അടിപൊളി രുചിയിൽ മീൻ കഴിക്കാം
നേരത്തെ 4.75 ശതമാനമായിരുന്ന പലിശ നിരക്ക് അഞ്ച് ശതമാനമായി ഉയര്‍ത്തി. 15 ദിവസം മുതല്‍ 45 ദിവസം വരെയുള്ള നിക്ഷേപങ്ങള്‍ക്കാണിത്. നിക്ഷേപങ്ങള്‍ക്ക് പലിശ കൂട്ടിയും വായ്പാ പലിശ കുറച്ചുമാണ് സഹകരണ ബാങ്ക് പലിശ പുതുക്കി നിശ്ചയിച്ചിരിക്കുന്നത്.
തുമ്മലിനെ അകറ്റാം; ഈ ഒറ്റമൂലികള്‍ പരീക്ഷിക്കൂ
മൂന്ന് മാസം വരെയുള്ള നിക്ഷേപങ്ങളുടെ പലിശ അഞ്ചര ശതമാനത്തിലേയ്ക്ക് ഉയര്‍ത്തി. 5.25 ശതമാനത്തില്‍ നിന്നുമാണ് അഞ്ചര ശതമാനത്തിലേയ്ക്ക് ഉയര്‍ത്തിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക