സീരിയൽ താരം ഗൗരി കൃഷ്ൺ വിവാഹിതയാകുന്നു. മനോജ് പേയാട് ആണ് വരൻ. ഗൗരി നായികയായ പൗർണമിത്തിങ്കൾ സീരിയലിന്റെ സംവിധായകനാണ് ഫെബ്രുവരി 11നാണ് വിവാഹനിശ്ചയം.
വിവാഹ നിശ്ചമാണെന്നും മനോജ് ആണ് വരനെന്നും ഗൗരി സമൂഹമാധ്യമത്തിലൂടെയാണ് ആരാധകരെ അറിയിച്ചത്. ‘‘ഗുഡ് മോണിങ്.
മനോജ് സാറിന്റെയും (പൗർണമിത്തിങ്കളിന്റെ സംവിധായകൻ) എന്റെയും വിവാഹനിശ്ചയം ആണിന്ന്. ലൈവ് വിഡിയോ എന്റെ ഔദ്യോഗിക യൂട്യൂബ് ചാനിലിലൂടെ പങ്കുവയ്ക്കും.
നിങ്ങളുടെ പ്രാർഥനയും അനുഗ്രഹവും വേണം’’– എന്നായിരുന്നു ഗൗരി കുറിച്ചത്. ആരാധകരും സഹപ്രവർത്തകരും താരത്തിന് ആശംസയുമായി എത്തി.
ജനുവരി 23ന് വിവാഹനിശ്ചയം നടത്താനാണ് ആദ്യം തീരുമാനിച്ചിരുന്നതെങ്കിലും മനോജിനും കുടുംബത്തിനും കോവിഡ് സ്ഥിരീകരിച്ചതിനാൽ ചടങ്ങ് മാറ്റിവയ്ക്കേണ്ടി വന്നു.
അവർ ആരോഗ്യം വീണ്ടെടുത്തതിനുശേഷം പുതിയ തീയതി തീരുമാനിക്കുമെന്ന് ഗൗരി അറിയിച്ചിരുന്നു. വരൻ സീരിയലിന്റെ അണിയറ പ്രവർത്തകനാണും തിരുവനന്തപുരം സ്വദേശിയാണെന്നും മാത്രമേ ഗൗരി നേരത്തെ വെളിപ്പെടുത്തിയിരുന്നുള്ളൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക