തൃശൂർ പുതുക്കാട് ഗുഡ്സ് ട്രെയിൻ പാളം തെറ്റിയതിനെത്തുടര്‍ന്ന് ട്രെയിന്‍ ഗതാഗതം അവതാളത്തില്‍. എൻജിൻ ഉൾപ്പെടെ ആറു കോച്ചുകളാണ് ഉച്ചയ്ക്ക് 2.10ന് പാളം തെറ്റിയത്. പുതുക്കാട് റയിൽവെ ഗേറ്റിന് സമീപത്തെ വളവിലായിരുന്നു അപകടം. അപകടത്തെ തുടർന്ന് പുതുക്കാട് ഭാഗത്ത് ട്രെയിൻ ഗതാഗതം ഒറ്റവരിയാക്കി. മൂന്നു പാസഞ്ചർ ട്രെയിനുകളും വേണാട് എക്സ്പ്രസും പാലക്കാട്–തിരുനെല്‍വേലി എക്സപ്രസും റദ്ദാക്കി. പല ട്രെയിനുകളും വൈകി ഒാടുകയാണ്. കേരള, ഇന്റര്‍സിറ്റി, ജനശതാബ്ദി എക്സ്പ്രസുകള്‍ വൈകുന്നു. കെഎസ്ആർടിസി കൂടുതൽ സർവീസ് നടത്തും.
എറണാകുളം – ഷൊർണൂർ , എറണാകുളം – പാലക്കാട് , നിലമ്പൂർ – കോട്ടയം പാസഞ്ചറുകയാണ് റദ്ദാക്കിയത്. ഷൊർണൂർ .- തിരുവനന്തപുരം വേണാട് എക്സ്പ്രസ്, പാലക്കാട് – തിരുനെല്‍വേലി എക്സ്പ്രസ് എന്നിവയും റദ്ദാക്കി. ട്രെയിനുകൾ മണിക്കുറുകളോളം വൈകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക