പാലക്കാട്: പാലക്കാട് ചെറാട് മലയിൽ ഇന്നലെ കയറിയ ആദിവാസിക്കെതിരെ കേസെടുക്കില്ലെന്ന് വനംവകുപ്പ്. ഇന്നലെ രാത്രിയാണ് ആനക്കല്ല് സ്വദേശി രാധാകൃഷ്ണൻ വനത്തിനുള്ളിൽ കയറിയത്.
വനം വകുപ്പ് ഉദ്യോഗസ്ഥരെത്തിയാണ് ഇയാളെ തിരിച്ചിറക്കിയത്. മലയില്‍ കൂടുതൽ പേരുണ്ടോ എന്നറിയാൻ ഇന്ന് വീണ്ടും തെരച്ചിൽ നടത്തും. ബാബുവിനെതിരായി കേസെടുക്കുന്നതിൽ തീരുമാനം പിന്നീട് എടുക്കും.
വനം മന്ത്രിയുടെ അനുമതിക്ക് ശേഷമേ നടപടി ഉണ്ടാകൂ. ബാബുവിന് കിട്ടിയ ഇളവ് ഇനി ആർക്കുമില്ലെന്ന് വനംമന്ത്രിയും റവന്യൂമന്ത്രിയും വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക