സിപിഎം സംസ്ഥാന സമ്മേളനത്തിന്റെ വേദി മാറ്റി. കോവിഡ് പ്രോട്ടോകോള്‍ പാലിക്കുന്നതിന്റെ ഭാഗമായിട്ടാണ് വേദി മാറ്റുവാനുള്ള തീരുമാനം എടുത്തിരിക്കുന്നത്. പ്രതിനിധി സമ്മേളനം ബോള്‍ഗാട്ടി പാലസില്‍ നിന്ന് എറണാകുളം മറൈന്‍ ഡ്രൈവിലേയ്ക്കാണ് മാറ്റിയിരിക്കുന്നത്.
പൊതുസമ്മേളനത്തില്‍ 1500 പേരും പ്രതിനിധി സമ്മേളനത്തില്‍ 400 പേരുമാണ് പങ്കെടുക്കുന്നത്. മാത്രമല്ല, ഫെബ്രുവരി 21ന് പതാകദിനമായി ആചരിക്കുവാനും തീരുമാനിച്ചിട്ടുണ്ട്.
മാര്‍ച്ച് ഒന്ന് മുതല്‍ നാല് വരെയാണ് സംസ്ഥാന സമ്മേളനം നടക്കുന്നത്. അതേസമയം, സമ്മേളനത്തില്‍ പങ്കെടുക്കുന്നവര്‍ ആര്‍ടിപിസിആര്‍ ടെസ്റ്റ് നടത്തണമെന്നും മുൻകൂർ അനുവാദമുള്ളവർക്കായിരിക്കും പ്രവേശനമെന്നും അറിയിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക