സംസ്ഥാനത്ത് സ്കൂളുകൾ തുറക്കുമ്പോൾ എല്ലാ വിദ്യാർഥികളും നിർബന്ധമായും സ്കൂളിലെത്തണമെന്ന് സർക്കാർ യാതൊരു തിട്ടൂരവും ഇറക്കിയിട്ടില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി പറഞ്ഞു.
ഈ മാസം 21 മുതൽ സ്കൂളുകൾ സാധാരണ നിലയിൽ തന്നെ പ്രവർത്തിക്കും. എന്നാൽ, സ്കൂളുകൾ തുറക്കുന്നു എന്ന് കാരണം കൊണ്ട് എല്ലാ കുട്ടികളും നിർബന്ധമായും സ്കൂളിൽ എത്തണമെന്ന് സർക്കാർ പറഞ്ഞിട്ടില്ല. അദ്ദേഹം പറഞ്ഞു.
എല്ലാ കുട്ടികളും സ്കൂളിൽ എത്തുമെന്നാണ് പ്രതീക്ഷ, പക്ഷെ സർക്കാർ തിട്ടൂരമൊന്നും ഇത് സംബന്ധിച്ച് ഇറക്കിയിട്ടില്ല. സമയബന്ധിതമായി
ക്ലാസുകള്‍ പൂര്‍ത്തിയാക്കുകയും കൃത്യസമയത്ത് തന്നെ പരീക്ഷ നടത്തുകയും ചെയ്യും. അധ്യാപക സംഘടനകളുടെ അനാവശ്യമായ പ്രസ്താവനകള്‍ക്ക് മറുപടി പറയുന്നില്ലെന്നും മന്ത്രി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക