പാലക്കാട് വിദ്യാർഥിനിയെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. വെള്ളിനേഴി കുളക്കാട് ശിവക്ഷേത്രത്തിനു സമീപത്തെ വൈശാഖ് വീട്ടിൽ കൃഷ്ണ സുരേഷിനെയാണ് ഞായറാഴ്ച രാത്രി വീടിനുള്ളിൽ കെട്ടി തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. പാലക്കാട് വിക്ടോറിയ കോളേജിൽ ആദ്യ വർഷ ഡിഗ്രി വിദ്യാർഥിനി കൂടിയാണ് കൃഷ്ണ സുരേഷ്.
പാലക്കാട് ധോണിയിൽ പുലി…! പശുക്കിടാവിനെ കൊന്നു
ഞായറാഴ്ച രാത്രി 9:30 ഓടു കൂടിയാണ് കൃഷ്ണ സുരേഷിനെ മുറിക്കുള്ളിൽ കെട്ടി തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. 18 വയസ്സായിരുന്നു. തുടർന്ന് ചെർപ്പുളശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും കൃഷ്ണ മരണപ്പെട്ടിരുന്നു. പോസ്റ്റ്മോർട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. മരണകാരണം കണ്ടെത്തുന്നതിന് ചെർപ്പുളശ്ശേരി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്
പ്രതികരിക്കാൻ ഇവിടെ എഴുതുക