ആറ് മാധവൻ സംവിധായകനായും നായകനായും എത്തുന്ന ‘റോക്കട്രി ദി നമ്പി എഫക്ട്’ സിനിമയുടെ റിലീസ് തീയതി പ്രഖ്യാപിച്ചു. ഐഎസ്ആര്‍ഒ ചാരക്കേസില്‍ വേട്ടയാടപ്പെട്ട ശാസ്ത്രജ്ഞന് നമ്പി നാരായണന്റെ ജീവിത കഥ പറയുന്ന സിനിമയാണ് ‘റോക്കട്രി ദി നമ്പി എഫക്ട്’. 2022 ജൂലൈ ഒന്നിന് ചിത്രം തിയേറ്ററുകളിൽ എത്തും.
ശക്തമായ ഡിസ്പ്ലേയുള്ള റെഡ്മി 10 2022 സ്മാർട്ട്ഫോൺ; വിലയും സവിശേഷതകളും
വേള്‍ഡ് വൈഡ് റിലീസ് ആണ് നടക്കുക. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നതും മാധവനാണ്. സരിത മാധവന്, മാധവന്, വര്‍ഗീസ് മൂലാന്, വിജയ് മൂലാന് എന്നിവരാണ് നിർമാതാക്കൾ.
ചിത്രത്തിൽ സിമ്രാനാണ് നായികയായി എത്തുന്നത്. മലയാളത്തിന് പുറമേ, തമിഴ്, ഹിന്ദി, ഇംഗ്ലീഷ്, തെലുങ്ക്, കന്നഡ, അറബിക്, ഫ്രഞ്ച്, സ്പാനിഷ്, ജര്‍മ്മന്‍, ചൈനീസ്, റഷ്യന്‍, ജാപ്പനീസ് തുടങ്ങിയ ഭാഷകളിലും ചിത്രമെത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക