തൃശൂർ : ടിക്കറ്റിനെ ചൊല്ലി തൃശൂർ റെയിൽവേ സ്റ്റേഷനിൽ ടി ടി ആറിന് ക്രൂര മർദനം . ഇതര സംസ്ഥാന തൊഴിലാളികൾ ആണ് മർദിച്ചത്. അന്ത്യോദയ എക്സ്പ്രസിൽ ആണ് തർക്കം ഉണ്ടായത്.
ഇന്ന് പുലർച്ചെ 12.55 ഓടെയാണ് സംഭവം. പെരുമ്പാവൂർ സ്വദേശി കുറുപ്പൻ ബെസിക്ക്(33) ആണ് മർദനമേറ്റത്.
ടി.ടി.ആറിന്റെ മൊബൈൽ അടക്കമുള്ളവ ഇതര സംസ്ഥാന തൊഴിലാളികൾ പിടിച്ചുവാങ്ങി. ബെസിയെ തൃശൂർ ആകട്സ് പ്രവർത്തകർ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പോലീസ് കേസെടുത്തിട്ടുണ്ട്
പ്രതികരിക്കാൻ ഇവിടെ എഴുതുക