അമല്‍ നീരദ്-മമ്മൂട്ടി കോംമ്പോയില്‍ ഒരുങ്ങുന്ന ഭീഷ്മ പര്‍വ്വം മാര്‍ച്ച് 3ന് റിലീസ് ചെയ്യുകയാണ്. ചിത്രത്തില്‍ താന്‍ അഭിനയിക്കുന്ന കഥാപാത്രത്തെ കുറിച്ചും അനുഭവത്തെ കുറിച്ചും തുറന്നു പറഞ്ഞിരിക്കുകയാണ് നടി മാല പാര്‍വതി ഇപ്പോള്‍. ഇന്ത്യാഗ്ലിറ്റ്സിനോടാണ് മാല പാര്‍വതി പ്രതികരിച്ചത്.
തന്റെ കഥാപാത്രം സിനിമയില്‍ കുമ്പളങ്ങി സ്ലാങ്ങിലാണ് സംസാരിക്കുന്നത്. ഫസ്റ്റ് ഡേ ഷൂട്ട് കഴിഞ്ഞപ്പൊ അമല്‍ നീരദ് പറഞ്ഞു, ചേച്ചി കുമ്പളങ്ങി നന്നായിട്ട് പിടിക്കുന്നുണ്ട്. അത് കറക്ടാണ്, ഓകെയാണ്. അത് നന്നായി വര്‍ക്കായിട്ടുണ്ട്. തനിക്ക് ഓകെയാണത് എന്ന്.
അഭിനയം കണ്ടിട്ട് മമ്മൂക്ക എന്തെങ്കിലും പറഞ്ഞിരുന്നോ എന്ന അവതാരകന്റെ ചോദ്യത്തിനും താരം മറുപടി പറയുന്നുണ്ട്. ”അയ്യൊ മമ്മൂക്ക അങ്ങനെയൊന്നും പറഞ്ഞില്ല. മമ്മൂക്കയെ കാണുമ്പോള്‍ തന്നെ നമ്മള് പമ്മും. മമ്മൂക്ക ഇറങ്ങി വരുമ്പോഴേക്ക് എലി ഓടുന്ന പോലെ നമ്മള് ഓടും, അങ്ങനെയാണ്.”
കഥാപാത്രം സിനിമയില്‍ എങ്ങനെ വന്നിട്ടുണ്ട് എന്ന് അറിഞ്ഞൂടാ. തന്നോട് ആകെ ഇതിനെ കുറിച്ച് ഒരു നല്ല വാക്ക് പറഞ്ഞത് ഭാസിയാണ്. ”ചേച്ചി പൊളിച്ചിട്ടുണ്ട് ട്ടോ. ഞാന്‍ കണ്ടു പടം. ചേച്ചി കൊള്ളാം, നന്നായിട്ടുണ്ട്. പൊളി സാധനമാണത്” എന്ന് ശ്രീനാഥ് ഭാസി പറഞ്ഞു.
തനിക്ക് ഭയങ്കര സന്തോഷമായി. കാരണം മുമ്പൊന്നും ഭാസി തന്റടുത്ത് ഇങ്ങനെ വന്നിട്ട് പറഞ്ഞിട്ടില്ല. കുറച്ച് മുന്നെ അമ്മയുടെ മീറ്റിങ്ങിന് വന്നപ്പൊ സൗബിനും താന്‍ നന്നായിട്ടുണ്ടെന്ന് പറഞ്ഞുവെന്നും മാല പാര്‍വതി പറയുന്നു. ഭീഷ്മ പര്‍വ്വതതില്‍ മൈക്കിള്‍ എന്ന കഥാപാത്രമായാണ് മമ്മൂട്ടി വേഷമിടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക